മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു

Update: 2025-11-19 12:02 GMT

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്‌കൂട്ടറിലേക്ക് എതിര്‍ ദിശയില്‍ നിന്നു വന്ന മിനിവാന്‍ ഇടിക്കുകയായിരുന്നു. പരീക്ഷയ്ക്കായി കോളജിലേക്ക് സ്‌കൂട്ടറില്‍ പോകവേയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന് സ്‌കൂട്ടറിലിടിച്ച മിനിവാന്‍ അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് പ്രൊവിഡന്‍സ് വനിതാ കോളജിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വഫ.