ആലുവ: തോട്ടുമുഖം പാലത്തിനുസമീപത്തെ പുത്തന്‍പുരയില്‍ 'ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്‌സ് കടയില്‍നിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാള്‍ പിടിയില്‍. അസം സ്വദേശി ജവാദ് അലിയാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പെരുമ്പാവൂരില്‍ കണ്ടെത്തിയത്. കടയുടെ തറതുരന്ന് കയറാന്‍ ശ്രമിച്ച ജവാദ് അലി ഒടുവില്‍ പൂട്ടുതല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്. വിലപിടിച്ചതൊന്നും കൈയില്‍ കിട്ടാതായതോടെയാണ് 31 കുപ്പി വെളിച്ചെണ്ണ കൊണ്ടുപോയത്.