ചെരിപ്പില്‍ കൊക്കെയ്ന്‍ കടത്തിയ ആറു പേര്‍ അറസ്റ്റില്‍

Update: 2025-07-09 13:18 GMT

ഹൈദരാബാദ്: ചെരിപ്പില്‍ കൊക്കെയ്ന്‍ കടത്തുന്ന സംഘം അറസ്റ്റില്‍. ചെരിപ്പിന്റെ ഹീലിനുള്ളില്‍ കടത്തിയ കൊക്കെയ്ന്‍ അടക്കമാണ് തെലങ്കാനയിലെ പ്രത്യേക ലഹരിവിരുദ്ധ സേനയായ ഈഗിള്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തി


ക്കുന്ന സംഘവുമായി സഹകരിച്ചാണ് ഹൈദരാബാദിലെ സംഘം കൊക്കെയ്ന്‍ എത്തിക്കുന്നത് എന്നും കണ്ടെത്തി. വിവിധ പബ്ബുകള്‍, ടെക്കികള്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഇവ വില്‍ക്കുന്നത്. എഞ്ചിനീയറിങ്-എംബിഎ ബിരുദധാരിയായ സൂര്യ അന്നാമനേനി എന്ന ഹോട്ടലുടമയാണ് സംഘത്തിന്റെ തലവന്‍.