അങ്കണവാടിയില്‍ മൂര്‍ഖന്‍പാമ്പ്; പാമ്പിനെ കണ്ടത് കുട്ടികള്‍ ക്ലാസിലുള്ള സമയത്ത്

Update: 2025-08-04 10:15 GMT

എറണാകുളം: എറണാകുളം തടിക്കക്കടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍പാമ്പ്. അങ്കണവാടിയിലെ ഷെല്‍ഫിലാണ് പാമ്പിനെ കണ്ടത്. അധ്യാപിക ഷെല്‍ഫിലെ കളിപ്പാട്ടങ്ങള്‍ നീക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഉടനെ തന്നെ അധ്യാപികയും ഹെല്‍പ്പറും ചേര്‍ന്ന് നാട്ടുകാരെയും മറ്റു ആളുകളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.