കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ചിക്കബെല്ലാപുര: കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതൃമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും താനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അത് അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
2023 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള 'അധികാര പങ്കിടല്‍' കരാര്‍ പ്രകാരം സംസ്ഥാനത്ത് മുഖ്യമന്ത്രി മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഭരണകക്ഷിക്കുള്ളിലെ ഉള്‍പ്പോര് ശക്തമായി.
'ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങള്‍ അനുസരിക്കും. ഞാന്‍ (മുഖ്യമന്ത്രിയായി) തുടരണമെന്ന് അവര്‍ തീരുമാനിച്ചാല്‍ ഞാന്‍ തുടരും. ഒടുവില്‍, ഹൈക്കമാന്‍ഡ് എന്ത് തീരുമാനിച്ചാലും ഞാന്‍ അത് അംഗീകരിക്കേണ്ടിവരും. ശിവകുമാറും അത് അംഗീകരിക്കേണ്ടിവരും,' സിദ്ധരാമയ്യ
ശിവകുമാര്‍ മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോള്‍, 'ഹൈക്കമാന്‍ഡ് അതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടും, നിങ്ങള്‍ എന്തിനാണ് വീണ്ടും അതേ കാര്യം ചോദിക്കുന്നതെന്നായിരുന്നു സിദ്ധരാമയ്യയ്യുടെ ചോദ്യം. എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ശനിയാഴ്ച ബെംഗളൂരുവിലെ വസതിയില്‍ സിദ്ധരാമയ്യ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തി.
