ഹിമാചല്‍പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനം

Update: 2025-08-19 05:04 GMT

കുളു: ഹിമാചല്‍പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് സംഭവം. പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. റോഡുകളും വാഹനങ്ങളും ഒലിച്ചുപോയി. പലയിടങ്ങളിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കവും രേഖപ്പെടുത്തി.

പെട്ടെന്നുണ്ടായ പേമാരിയില്‍ റോഡുകളും വീടുകളും തകര്‍ന്നു. ദിവസങ്ങളായി കനത്ത മഴ പെയ്യുന്ന സാഹചര്യമായതിനാല്‍ റോഡുകള്‍ പലതും ഒലിച്ചു പോയി. ഇതിനാല്‍ തന്നെ പ്രദേത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമാണെന്നാണ് റിപോര്‍ട്ടുകള്‍. ദുര്‍ഘട പ്രദേശത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിലടക്കം തടസം നേരിടുകയാണ്. ഹിമാചല്‍ പ്രദേശിലെ രണ്ട് ദേശീയപാതകളടക്കം 389 റോഡുകളാണ് തകര്‍ന്നത്.




Tags: