ഗസയില്‍ കടുത്ത ഏറ്റുമുട്ടല്‍: ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാട ടാങ്കുകള്‍ തകര്‍ത്ത് അല്‍ ഖസ്സമും അല്‍ ഖുദ്‌സും

Update: 2025-10-01 12:31 GMT

ഗസ സിറ്റി: ഗസ സിറ്റിയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യവുമായി ഏറ്റുമുട്ടിയെന്ന് അല്‍ ഖസ്സം ബിഗേഡ്‌സ്. തെല് അല്‍ ഹവയിലെ റോസരി നണ്‍സ് സ്‌കൂളില്‍ അതിക്രമിച്ചു കയറി ക്യാംപ് ചെയ്യുകയായിരുന്ന സൈനികരെയാണ് ആക്രമിച്ചത്. തൊട്ടടുത്ത് നിന്ന് ഇസ്രായേലി സൈനികരെ വെടിവയ്ക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. പൊടി രൂപത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുള്ള രണ്ടു ബോംബുകള്‍ ഇസ്രായേലി സൈനിക വാഹനങ്ങളിലേക്ക് എറിഞ്ഞു. കൂടാതെ കമാന്‍ഡോ ബോംബ് ഉപയോഗിച്ച് ഒരു മെര്‍ക്കാവ ടാങ്ക് തകര്‍ക്കുകയും ചെയ്തു. ഹൈവേ പത്തിന് സമീപം കുഴിബോംബ് ഉപയോഗിച്ച. ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്തതായി അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു.