ഉഡുപ്പിയില്‍ ആറാം ക്ലാസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2025-07-16 11:30 GMT

ഉഡുപ്പി: കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ ആറാം ക്ലാസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തോട്ടം സ്വദേശിയായ റാന്‍സ് കാതല്‍ ഡിസൂസ(11) ആണ് മരിച്ചത്. വീട്ടില്‍ ഇരിക്കെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മയുടെ തളര്‍ന്ന് വീണ് ആശുപത്രിയിലാണ്. സംഭവത്തില്‍ മാല്‍പെ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് അന്വേഷണം തുടങ്ങിയെന്ന് പോലിസ് അറിയിച്ചു.