മുസ്‌ലിം കടക്കാരനില്‍ നിന്നും പണം തട്ടുന്നതിനെ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം (വീഡിയോ)

Update: 2025-10-01 15:42 GMT

മീറത്ത്: ഭിന്നശേഷിക്കാരനായ മുസ്‌ലിം കടയുടമയില്‍ നിന്നും പണം തട്ടുന്നതിനെ ചൊല്ലി ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. ഉത്തര്‍പ്രദേശിലെ മീറത്തിലാണ് സംഭവം. ഒരു കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന സമയത്ത് മറ്റൊരു കൗണ്‍സിലര്‍ സ്ഥലത്ത് എത്തുകയായിരുന്നു. താന്‍ പിരിവ് നടത്തുന്ന സ്ഥലത്ത് എന്തിന് വന്നു എന്നു ചോദിച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു.

തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി തര്‍ക്കം പരിഹരിച്ചു. വിഷയത്തില്‍ ഇടപെട്ടെന്നും രണ്ടു കൗണ്‍സിലര്‍മാരും പരാതി നല്‍കിയില്ലെന്നും മീറത്ത് പോലിസ് അറിയിച്ചു. എന്നാല്‍, ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതിനെ കുറിച്ച് പോലിസ് പരാമര്‍ശിച്ചില്ല.