കേന്ദ്രമന്ത്രിമാരുമായി സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്ത് ചീഫ്ജസ്റ്റിസ്

Update: 2025-08-18 02:33 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരോടൊപ്പം സ്വകാര്യവിമാനത്തില്‍ അരുണാചല്‍ പ്രദേശിലെ ചടങ്ങിനെത്തിയതില്‍ വിമര്‍ശനം ശക്തമാവുന്നു. ആഗസ്റ്റ് ഒമ്പതിനാണ് മന്ത്രിമാര്‍ക്കൊപ്പം സ്വകാര്യ വിമാനത്തില്‍ ചീഫ്ജസ്റ്റിസ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ എത്തിയത്. ഇറ്റാഗനറിലെ പുതിയ ഹൈക്കോടതി ബെഞ്ചിന്റെ ഉദ്ഘാടനമായിരുന്നു ചടങ്ങ്. ദൃശ്യങ്ങള്‍ മന്ത്രി കിരണ്‍ റിജിജു സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ജുഡീഷ്യറിയും ഭരണാധികാരികളും തമ്മില്‍ പാലിക്കേണ്ട അകലം പാലിക്കപ്പെട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം.