ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള ആദ്യ സൈറണ്‍ മുഴങ്ങിയത്. 4 മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സയറണ്‍ 3 തവണ ശബ്ദിച്ചു. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടത്തി. സൈറണ്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മോക്ഡ്രില്‍ നടത്തിയത്.
രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് ഇന്ന് മോക്ഡ്രില്‍ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകളിലേക്ക് വ്യോമസേന നല്‍കുന്ന സന്ദേശത്തെ തുടര്‍ന്നാണ് സൈറണുകള്‍ മുഴങ്ങിയത്. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രില്‍ നടത്തിയത്. 4.28 മുതല്‍ സുരക്ഷിതം എന്ന സയറണ്‍ 30 സെക്കന്‍ഡ് മുഴങ്ങി. 1971നു ശേഷം പിന്നീട് ഇപ്പോഴാണ് രാജ്യത്ത് മോക്ഡ്രില്‍ നടത്തുന്നത്.