വാരണസിയിലെ ആറു പള്ളികള്‍ കണ്ടുകെട്ടുമെന്ന് അധികൃതര്‍

Update: 2025-11-02 14:59 GMT

വാരണസി: ഉത്തര്‍പ്രദേശിലെ വാരണസിയിലെ ദാല്‍ മണ്ഡി പ്രദേശത്തെ ആറു പള്ളികള്‍ കണ്ടുകെട്ടുമെന്ന് അധികൃതര്‍. നികുതി അടച്ചില്ലെന്ന് ആരോപിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. പള്ളികളുടെ സമീപത്തെ 145 കെട്ടിടങ്ങള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ 1.78 കോടി രൂപ അടക്കണമെന്ന് നോട്ടിസുകള്‍ പറയുന്നു.