കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-06-03 11:48 GMT
കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ച സംഭവം: സിഐയെ സസ്‌പെന്‍ഡ് ചെയ്തു





പത്തനംതിട്ട: കഞ്ചാവ് ബീഡി വലിച്ചെന്ന് ആരോപിച്ച് സ്റ്റേഷനില്‍ കൊണ്ടുവന്നയാള്‍ പിന്നീട് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെയാണ് ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കഞ്ചാവ് വലിച്ചെന്ന് പറഞ്ഞ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ എം സുരേഷാണ് നാലു ദിവസത്തിന് ശേഷം മാര്‍ച്ച് 22ന് ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ചത്.


സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സുരേഷിന് മര്‍ദനമേറ്റതായി വ്യക്തമായിട്ടും പോലിസ് അന്വേഷണം നടത്തിയില്ല. പിന്നീട് സുരേഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കസ്റ്റഡി മര്‍ദ്ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്കല്‍, മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കല്‍ എന്നിവ നടന്നുവെന്നാണ് അഡീഷണല്‍ എസ്പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് സിഐ സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പോലിസുകാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.





Similar News