ക്രിസ്മസ് ചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Update: 2025-01-02 08:26 GMT

കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സ് ഉടമ ശുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് നടപടി.എംഎസ് സൊല്യൂഷന്‍സിനെ കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ചോര്‍ത്തലില്‍ പങ്കുണ്ടെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ എംഎസ് സൊലൂഷന്‍സ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിനാണ്.




Tags: