ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടക്കും; അന്തിമതീരുമാനം ഉടനെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ ആലോചന. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് വിവിധ ഘട്ടങ്ങളിലായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരീക്ഷ ഒരു ഘട്ടമായി നനടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. എന്നിരുന്നാലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം നടക്കും.
ഡിസംബര്‍ 15ന് പരീക്ഷ ആരംഭിക്കും. 23ന് സ്‌കൂളടയ്ക്കും. പിന്നീട് ജനുവരി അഞ്ചിനാകും തുറക്കുക. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.