ജമ്മുവില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെ ആക്രമണം (വീഡിയോ)

Update: 2025-10-25 09:42 GMT

ജമ്മു: കത്വയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം. ജുത്താന പ്രദേശത്ത് നടന്ന ആക്രമണത്തില്‍ മൂന്നു പുരോഹിതര്‍ക്ക് പരിക്കേറ്റു. ഹിന്ദുത്വരുടെ ആക്രമണം നോക്കി നിന്ന എട്ട് പോലിസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പതിനഞ്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാരുമായി പോവുകയായിരുന്ന മിനി ബസിന് നേരെയാണ് ആക്രമണം നടന്നത്. മിനിബസ് തടഞ്ഞ് നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം.

അക്രമികള്‍ മിനിബസില്‍ കയറുകയും ചെയ്തു.പ്രദേശവാസികളുടെ ക്ഷണപ്രകാരമാണ് ക്രിസ്ത്യന്‍ പുരോഹിത സംഘം സ്ഥലത്തെത്തിയതെന്ന് എസ്എസ്പി മൊഹിത ശര്‍മ പറഞ്ഞു. ആക്രമണത്തില്‍ രവീന്ദ്ര സിങ് തേല, രോഹിത് എന്നിവരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.