വെള്ളത്തില്‍ മുങ്ങി ട്രാന്‍സ്‌ഫോര്‍മര്‍; തിരിഞ്ഞു നോക്കാതെ കെഎസ്ഇബി (video)
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് ചൂരി ഹൈദ്രോസ് ജുമാമസ്ജിദ്-കാളിയങ്ങാട് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയും റോഡരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ വെള്ളത്തില്‍ മുങ്ങി അപകടാവസ്ഥയിലാവുകയും ചെയ്തു. വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ കാല്‍നടയായും മറ്റും പോവുന്ന റോഡാണിത്.
വെള്ളത്തില്‍ മുങ്ങി ട്രാന്‍സ്‌ഫോര്‍മര്‍; തിരിഞ്ഞു നോക്കാതെ കെഎസ്ഇബി pic.twitter.com/K22D4675Dk
— Thejas News (@newsthejas) July 18, 2025
മഴക്കാലത്ത് റോഡില്‍ വെള്ളം കയറുന്നത് പതിവായതിനാല്‍, ഏത് സമയത്തും അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ട്രാന്‍സ്‌ഫോര്‍മറിന്റെ അപകടാവസ്ഥയെക്കുറിച്ച് കെഎസ്ഇബിക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അധികാരികള്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീഡിയോ കടപ്പാട്: റമീസ് ചൂരി