ചിത്രപ്രിയയുടെ കൊലപാതകം: കൊലപാതകത്തിന് കാരണം സംശയമെന്ന് ആണ്‍സുഹൃത്ത്

Update: 2025-12-10 04:42 GMT

കൊച്ചി: മലയാറ്റൂരില്‍ ബിരുദവിദ്യാര്‍ഥി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി സുഹൃത്ത് അലന്‍. സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് അലന്‍ മൊഴി നല്‍കിയിരിക്കുന്നത്. ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് മറ്റൊരു യുവാവുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് അലന്‍ നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ ഫോണില്‍ യുവാവുമൊത്തുള്ള ചിത്രങ്ങള്‍ കണ്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും അലന്‍ പോലിസിനോട് പറഞ്ഞു.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ (19). ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂര്‍ റോഡിനടുത്തെ ഒഴിഞ്ഞ റബര്‍തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദ്ദിക് മീണ വ്യക്തമാക്കി.

Tags: