
ബീയ്ജിങ്: ഇറാന്റെ ആക്രമണമുണ്ടാവുമെന്നതിനാല്‍ ചൈനീസ് പൗരന്‍മാര്‍ ഇസ്രായേല്‍ വിടണമെന്ന് ചൈന. എത്രയും വേഗം രാജ്യം വിടണമെന്നാണ് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആകാശ മാര്‍ഗം സഞ്ചരിക്കരുതെന്നും നിര്‍ദേശമുണ്ട്. ജോര്‍ദാനിലേക്ക് കരമാര്‍ഗം പോവുന്നതായിരിക്കും ഉചിതമെന്നും നിര്‍ദേശത്തിലുണ്ട്. ഇറാന്റെ ആക്രമണം മൂലം ഇസ്രായേലില്‍ വലിയ നാശമുണ്ടായിട്ടുണ്ടെന്നും സംഘര്‍ഷം വ്യാപിക്കാനാണ് സാധ്യതയെന്നും ചൈന പൗരന്‍മാരെ അറിയിച്ചു.