റഫാല്‍ വിമാനം തകര്‍ന്ന വ്യാജ വിഡിയോ ചൈന പ്രചരിപ്പിച്ചു; എഐ ദുരുപയോഗം ചെയ്യുന്നതായി അമേരിക്കന്‍ റിപോര്‍ട്ട്

Update: 2025-11-20 06:23 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ യുദ്ധവിമാനം റഫാല്‍ തകര്‍ക്കപ്പെടുന്നതായി പ്രചരിച്ച വിഡിയോ എഐ ഉപയോഗിച്ച് ചൈന കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് അമേരിക്ക. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമീഷന്‍ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ചൈനയുടെ വ്യാജ പ്രചാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

ഓപ്പറേഷന്‍ സിന്ധൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന്, ഇന്ത്യയുടെ പ്രതിരോധ ശേഷിയെ കളങ്കപ്പെടുത്താനും ചൈനയുടെ യുദ്ധവിമാനങ്ങളുടെ പ്രാബല്യം ഉയര്‍ത്തിക്കാട്ടാനും ലക്ഷ്യമിട്ടാണ് റഫാല്‍ തകര്‍ന്നതിന്റെ വ്യാജ വിഡിയോ ചൈന നിര്‍മ്മിച്ചതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും, ടിക്ടോക്ക് പ്ലാറ്റ്ഫോമുകളും സജീവമായി ഉപയോഗിച്ചാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയുടെ ആയുധങ്ങള്‍കൊണ്ടു തന്നെ ചില വിമാന ഭാഗങ്ങള്‍ തകര്‍ത്ത് അത് വീഡിയോ എടുത്ത് എഐ ഉപയോഗിച്ച് ചിത്രീകരിച്ചാണ് പ്രചരിപ്പിക്കുന്നത്.

ഇക്കാര്യത്തില്‍ പാകിസ്താനും ചൈനക്കൊപ്പം പ്രവര്‍ത്തിച്ചതായി അമേരിക്കന്‍ റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സും സമഗ്ര അന്വേഷണത്തിനുശേഷം വിഡിയോകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി.

Tags: