ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന-ഉത്തരകൊറിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
ബീജിംഗ്: ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കിന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ബീജിംഗിലും അതിര്‍ത്തി നഗരമായ ഡാന്‍ഡോങ്ങിലുമുള്ള ഔദ്യോഗിക ബുക്കിങ് കേന്ദ്രങ്ങള്‍ വഴി ഇതിനോടകം തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായാണ് റിപോര്‍ട്ട്.
ഡാന്‍ഡോങ്ങിനും പോങ്യാങിനും ഇടയില്‍ എല്ലാ ദിവസവും ബീജിംഗിനും പോങ്യാങിനും ഇടയില്‍ ആഴ്ചയില്‍ നാലു ദിവസവും ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു ചൈനീസ് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ട്രെയിന്‍ ടിക്കറ്റ് ലഭ്യമാകില്ല. ഉത്തരകൊറിയയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന ചൈനക്കാര്‍ക്കും വിദേശത്ത് ജോലി അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുമാണ് ടിക്കറ്റ് അനുവദിക്കുക.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമായാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. 2024 മുതല്‍ പരിമിതമായ തോതില്‍ വിനോദസഞ്ചാരികളെ അനുവദിച്ച് തുടങ്ങിയ ഉത്തരകൊറിയ, ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിലൂടെ അതിര്‍ത്തി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാനുള്ള സാധ്യതയാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.