ഗസയിലെ ഇസ്രായേല്‍ യുദ്ധം; ഇസ്രായേലിനെതിരേ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്

Update: 2025-06-02 09:54 GMT

ചിലി: ഗസയ്‌ക്കെതിരായ യുദ്ധത്തിന്റെ പേരില്‍ ഇസ്രായേലിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്. തന്റെ അവസാന വാര്‍ഷിക പ്രസംഗത്തിന്റെ ഭാഗമായി തീരദേശ നഗരമായ വാല്‍പാറൈസോയില്‍ കോണ്‍ഗ്രസിന്റെ മൂന്ന് മണിക്കൂര്‍ നീണ്ട വിപുലമായ പ്രസംഗത്തില്‍, കുറ്റകൃത്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സമ്പദ്‌വ്യവസ്ഥ, ഗര്‍ഭഛിദ്ര അവകാശങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്താനുള്ള സ്‌പെയിനിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു നിയമം കൊണ്ടുവരുമെന്ന് ബോറിക് പറഞ്ഞു.

ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനായ ബോറിക് അടുത്തിടെ ചിലിയുടെ രാജ്യത്തെ എംബസിയില്‍ നിന്ന് സൈനികരെ തിരിച്ചുവിളിക്കുകയും അംബാസഡറെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു.

Tags: