ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍; സ്‌കൂള്‍ അവധിക്കാല ക്ലാസുകളുടെ സമയം പുനക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തില്‍ മാറ്റം വരുത്തി. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതല്‍ 10.30 വരെയാകും ക്ലാസുകള്‍ നടക്കുക. സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 10.30ന് ശേഷം ക്ലാസുകള്‍ പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ കര്‍ശന ഉത്തരവിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നീക്കം.
നേരത്തെ രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു ക്ലാസുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കടുത്ത വേനല്‍ ചൂട് കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.