ഇടുക്കി: വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. മണിയാറന്‍കുടിയിലാണ് സംഭവം. പാസ്റ്ററായ ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ആശുപത്രിയില്‍ ചികില്‍സകള്‍ തേടാത്ത വിശ്വാസ വിഭാഗത്തിന്റെ ഭാഗമാണ് കുടുംബം. വിവരം അറിഞ്ഞ പോലിസും ആരോഗ്യവകുപ്പും സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.