സ്‌കൂളില്‍വച്ച് കുട്ടിയെ തെരുവുനായ ആക്രമിച്ചു: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
ഇടുക്കി: ഇടുക്കിയില്‍ വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ഇടുക്കിയിലെ എസ്എന്‍വിഎച്ച്എസ് സ്‌കൂളിലെ രണ്ടാംക്ലാസുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്.
കുട്ടി ക്ലാസിനു പുറത്തിറങ്ങിയപ്പോള്‍ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍വച്ചു തന്നെ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കാണ് കടിയേറ്റത്. സ്‌കൂളില്‍ തെരുവുനായ ശല്യമുണ്ടെന്ന് പരാതി പറഞ്ഞിട്ടും പഞ്ചായത്ത് യാതൊരുവിധ നടപടിയും എടുത്തില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. രാജാക്കാട് പഞ്ചായത്തിനോട് കമ്മീഷന്‍ റിപോര്‍ട്ട് തേടി.