സിനിമയിലെ ബാലതാരമായിരുന്ന ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അന്‍പതോളം സിനിമകളില്‍ ബാലതാരമായിരുന്നു ഹരിമുരളി

Update: 2026-03-12 05:38 GMT

കണ്ണൂര്‍: സിനിമയിലെ ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അന്‍പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags: