ചിക്കമംഗളൂരു: കര്‍ണാടകയിലെ വിഎച്ച്പി നേതാവ് ശരണ്‍ പമ്പ്‌വെല്ലിനെ ചിക്കമംഗളൂരു ജില്ലയില്‍ കടക്കുന്നതില്‍ നിന്നും വിലക്കി. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക്. ചിക്കമംഗളൂരു സിറ്റി, മുഡിഗെരെ, അല്‍ദുര്‍ എന്നീ പ്രദേശങ്ങളില്‍ വിവിധ പരിപാടികളിലേക്ക് ഹിന്ദുത്വര്‍ ശരണെ ക്ഷണിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉഡുപ്പി, ദക്ഷിണകന്നഡ ജില്ലകളിലായി 20 കേസുകളില്‍ പ്രതിയാണ് ശരണ്‍.