മുഖ്യമന്ത്രി കസേര തര്‍ക്കം; തനിക്ക് രാഷ്ട്രീയ ബലഹീനതയില്ലെന്ന് സിദ്ധരാമയ്യ

Update: 2025-12-19 09:35 GMT

ബെല്‍ഗാം: മുഖ്യമന്ത്രി കസേര തര്‍ക്കത്തില്‍ മറുപടി നല്‍കി സിദ്ധരാമയ്യ. സുവര്‍ണ്ണ സൗധയില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ സഭാ നടപടികള്‍ സുഗമമായി നടത്തുന്നതിന് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുന്നതിനിടെയാണ് പ്രതികരണം. ബിജെപി എംഎല്‍എ ബസന ഗൗഡ പാട്ടീല്‍ യത്‌നാല്‍ മുഖ്യമന്ത്രി കസേര തര്‍ക്കത്തിന്റെ വിഷയം ഉന്നയിച്ചതോടെ സിദ്ധരാമയ്യ തിരിച്ചടിക്കുകയായിരുന്നു.

'ഞാന്‍ ഒരിക്കലും രാഷ്ട്രീയമായി ദുര്‍ബലനായിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ച് ഇത്രയധികം വിഷമിക്കേണ്ട ആവശ്യമില്ല. ജനങ്ങള്‍ എന്നെ അനുഗ്രഹിച്ചാല്‍ മാത്രമേ ഞാന്‍ അധികാരത്തിലെത്തൂ. ആത്യന്തികമായി, ഒരു ജനാധിപത്യത്തില്‍, വോട്ടര്‍മാര്‍ തന്നെയാണ് രാഷ്ട്രീയ ശക്തി തീരുമാനിക്കുന്നത്.' എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. രാഷ്ട്രീയ ബലഹീനത എന്നൊന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

തനിക്ക് തെറ്റുപറ്റിയെന്ന് താന്‍ പറയുന്നില്ല. രാഷ്ട്രീയത്തില്‍ അതെല്ലാം സംഭവിക്കാറുണ്ടെന്നും അതില്‍ സംശിക്കേണ്ട ആവശ്യകത ഇല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അങ്ങനെ എന്തെങ്കിലും നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബസന ഗൗഡ പാട്ടീല്‍ യത്നാലിന്റെ ഇടപെടലിനെതിരെയും സിദ്ധരാമയ്യ തിരിച്ചടിച്ചു.

Tags: