മാറാട് വിഷയത്തില്‍ എ കെ ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി
എ കെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: എ കെ ബാലന്‍ ഓര്‍മിപ്പിച്ചത് കേരളത്തിന്റെ മുന്‍കാല ചരിത്രമാണെന്ന് മുഖ്യമന്ത്രി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണ്. നേരത്തെ ചിത്രം വ്യത്യസ്ഥമായിരുന്നു. അതാണ് എ കെ ബാലന്‍ ഓര്‍മ്മിപ്പിച്ചത് എന്നാണ് കരുതുന്നതെന്ന് പിണറായി വിജയന്‍. മാറാട് കലാപത്തിനുശേഷം പ്രദേശം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രി പ്രദേശത്ത് എത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ കൂടെ കൂട്ടാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നിലപാടെടുത്തു. അന്ന് ആര്‍എസ്എസിന്റെ അനുവാദം വാങ്ങിയാണ് പ്രദേശത്തേക്ക് പോയത്. എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം ഒരു നിലപാടെടുത്തത്.
അതാണ് യുഡിഎഫിന്റെ രീതി, യുഡിഎഫ് വര്‍ഗീയതയെ സമീപിക്കുന്നു എന്നതാണ് പ്രശ്നം. നിലപാടുകളാണ് വര്‍ഗീയ പ്രശ്നങ്ങള്‍ ആളിക്കത്തിയത്. വര്‍ഗീയ സംഘര്‍ഷങ്ങളെ നേരിടുന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിനായില്ല. ഇന്നും കേരളത്തില്‍ വര്‍ഗീയ ശക്തികളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണം. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടിയത് എങ്ങനെ ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കലാകും. യുഡിഎഫ് വന്നാല്‍ ഉണ്ടാകാന്‍ പോകുന്ന സാഹചര്യമാണ് എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയതതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.
