കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ ധര്‍മ്മടത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫിസിലാണ് പത്രിക സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാന്‍ ഗാന്ധിഭവനിലെ അമ്മമാര്‍ നല്‍കിയ തുക പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ. പുനലൂര്‍ സോമരാജന്‍, കെ വരദരാജന്‍ എന്നിവര്‍ കൈമാറി. കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാര്‍ തന്നെയാണ് പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. ഇവര്‍ നിര്‍മിക്കുന്ന കരകൗശലവസ്തുക്കളും മറ്റും വിറ്റുകിട്ടിയ തുകയാണിത്.