സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന വേദിയില്‍ പരസ്പരം പരോക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രിയും സുരേഷ് ഗോപിയും

Update: 2026-01-14 10:16 GMT

തൃശൂര്‍; സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ഉദ്ഘാടന വേദിയില്‍ പരസ്പരം പരോക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സുരേഷ് ഗോപിയും. പ്രസംഗത്തിലുടനീളം ബിജെപിയെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു. ഇതിന് സുരേഷ് ഗോപിയും മറുപടി നല്‍കി.

മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയര്‍ത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്മസ് കരോളിനെതിരായ ആക്രമണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജാനകിയെന്ന് പേരിടാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തസ്സ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

Tags: