ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28ന് ലേയില്‍ സൈനികരെ അഭിസംബോധന ചെയ്യും

ആദ്യമായാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൈനികരെ അഭിസംബോധന ചെയ്യുന്നത്

Update: 2026-03-25 14:05 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാര്‍ച്ച് 28ന് ലേ സന്ദര്‍ശിക്കുകയും ബേസ് കാംപില്‍ നിന്ന് സൈന്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇതാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ലേ സന്ദര്‍ശിക്കുന്നതും ബേസ് കാംപില്‍ നിന്ന് സൈന്യത്തെ അഭിസംബോധന ചെയ്യുന്നതും. ലേയിലേയും കാര്‍ഗിലിലേയും ജില്ലാ കോടതി കെട്ടിടങ്ങളുടെ ഉദ്ഘാടനവും ചീഫ് ജസ്റ്റിസ് നിര്‍വഹിക്കും.