മലപ്പുറത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ചിക്കന്‍ പോക്സ് വ്യാപനം; സ്‌കൂള്‍ അടച്ചു

Update: 2025-08-09 05:28 GMT

മലപ്പുറം: ആതവനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ചിക്കന്‍ പോക്സ് വ്യാപനം.നിലവില്‍ 57 കുട്ടികള്‍ക്ക് അസുഖം ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍. സ്‌കൂളിലെത്തിയ കുട്ടികളുടെ ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്.

ഇതോടെ സ്‌കൂള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസുകള്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമെന്നുെ അധികൃതര്‍ അറിയിച്ചു.



Tags: