വീരമലകുന്ന് വീണ്ടും ഇടിഞ്ഞു; മണ്ണില്‍ കുടുങ്ങിയ കാര്‍ യാത്രക്കാരി രക്ഷപ്പെട്ടു

Update: 2025-07-23 08:43 GMT

ചെറുവത്തൂര്‍: കാസര്‍കോട് ചെറുവത്തൂരില്‍ വീരമലകുന്നിടിഞ്ഞു. ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ്എന്‍ടിടിഐ അധ്യാപിക കെ സിന്ധുവാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 10.30നായിരുന്നു അപകടം. ഇടിഞ്ഞുവന്ന മണ്ണ് ഇവര്‍ ഓടിച്ചിരുന്ന വാഹനത്തെ വശത്തേക്ക് തള്ളിമാറ്റിയിരുന്നു.ദേശീയ പാതയിലൂടെയുടെയുള്ള ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.