ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു; 28 പേര്‍ക്ക് പരിക്ക്
ചേര്‍ത്തല: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ദേശീയപാത അടിപ്പാത നിര്‍മാണ സ്ഥലത്തേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. അതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.