കന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം

Update: 2025-06-09 10:24 GMT

പാലക്കാട്:  കന്നിപ്രസവത്തിലൂടെ ലഭിച്ച നാലു ആൺ കൺമണികൾക്കും  സ്കൂൾ പ്രവേശനം. അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീ നാലു പേർക്കും ഇവരെ പരിചരിച്ചിരുന്ന പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ചീഫ് കൺസൽറ്റൻ്റ് നിയോനാറ്റോളജിസ്റ്റ് ആയ ഡോ.ജയചന്ദ്രനും സഹപ്രവർകർക്കും ചളവറ ക്രസൻറ് പബ്ബിക് സ്കൂളിൽ മേനേജ്മെൻറും, പ്രിൻസിപ്പാളും സ്റ്റാഫും വിദ്യാർഥികളും ചേർന്ന് ഇന്ന് ഹൃദ്യമായ സ്വീകരണം നൽകി.


ഫോട്ടോ: നാലുപേരും മാതാപിതാക്കൾക്കൊപ്പം

നാലു പേരിൽ രണ്ടു പേർക്ക് എൽകെജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള പഠനം സ്കൂൾ മാനേജ്മെൻ്റ് സൗജന്യമായി നൽകും.4 പേരേയും ഒരുമിച്ച് ഒരു സ്കൂളിൽ തന്നെ പ്രവേശനം നേടാനായതിൽ ഏറെ സന്തോഷത്തിലാണ് മാതാ പിതാക്കളും കുടുംബവും.

ചളവറവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കുമാണ് ആദ്യ പ്രസവത്തിൽ 4 ആൺ കുഞ്ഞുങ്ങൾ പിറന്നത്. ഏഴ് ലക്ഷത്തിൽ ഒരാൾക്ക് അവൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിച്ചേക്കാവുന്ന ഒന്നാണിത്.

1100 ഗ്രാം മുതൽ 1600 ഗ്രാം വരെ തൂക്കം വരുന്ന കുരുന്നുകളെ തുടർന്ന് 'നിയോബ്ലെസ്' എന്ന നവജാത ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചീഫ് കൺസൽറ്റൻ്റ് നി യോനാറ്റോളജിസ്റ്റ് ആയ ഡോ.ജയചന്ദ്രൻറെയും സഹപ്രവർ ത്തകരുടെയും പരിചരണത്തിലായിരുന്നു.