കൊച്ചി: കടലാക്രമണത്തെ തുടര്‍ന്ന് ചെല്ലാനത്ത് പ്രദേശവാസികളുടെ പ്രതിഷേധം. കടലില്‍ ഇറങ്ങിയാണ് പ്രതിഷേധം. ചെല്ലാനത്തെ ഏഴ് കിലോമീറ്റര്‍ തീരത്ത് മാത്രമാണ് നിലവില്‍ ടെട്രാപോഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ചെല്ലാനം മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെയുള്ള സ്ഥലങ്ങളിലായാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. 350 കോടി രൂപ ചെലവിലാണ് ചെല്ലാനം ഹാര്‍ബര്‍ മുതല്‍ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റര്‍ തീരത്താണ് ആദ്യഘട്ടത്തില്‍ ടെട്രോപോഡുകള്‍ സ്ഥാപിച്ചത്.