ചെല്ലാനത്തുനിന്ന് കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി

Update: 2025-10-24 16:27 GMT

കൊച്ചി: ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചുപേരെയും കണ്ടെത്തി. മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് അഞ്ചു പേരെയും കരയിലേക്ക് കൊണ്ടുവന്നത്. സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരാണ് തിരികെയെത്തിയത്. എന്‍ജിന്‍ തകരാറിലായി വള്ളം കുടുങ്ങിപ്പോയെന്ന് തൊഴിലാളികള്‍ പറഞ്ഞു.