ചീനിക്കുഴി കൂട്ടക്കൊലപാതകം; പ്രതി ഹമീദിന് തൂക്കുകയര്‍

വിധി പറഞ്ഞത് തൊടുപുഴ സെഷന്‍സ് കോടതി

Update: 2025-10-30 08:50 GMT

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ഹമീദിന് തൂക്കുകയര്‍. തൊടുപുഴ സെഷന്‍സ് കോടതയാണ് വിധി പറഞ്ഞത്. 2022 മാര്‍ച്ചിലാണ്  കൂട്ടക്കൊലപാതകം നടന്നത്.

സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയേയും രണ്ടു മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിുകയായിരുന്നു.ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിന്‍ (16), അസ്‌ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തുകയായിരുന്നു. സംഭവ ദിവസം തന്നെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

കൊലപാതകത്തിനുപിന്നില്‍ വലിയ തരത്തിലുള്ള ആസൂത്രണമാണ് ഹമീദ് നടത്തിയതെന്ന് പോലിസ് പറയുന്നു. വാതില്‍ പുറത്തുന്നു ലോക്ക് ചെയ്ത നിലയിലായിരുന്നതിനാല്‍ തന്നെ സംഭവം കേട്ട് ഓടികൂടിയ നാട്ടുകാര്‍ക്ക് വീടിനകത്തേക്ക് പ്രവേശിക്കാനോ പൊള്ളലേറ്റവരെ രക്ഷിക്കാനോ കഴിഞ്ഞില്ല.

Tags: