ഇടുക്കി: കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ കൊക്കയില്‍ വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. രാത്രി എട്ടരയോടെയാണ് ഇയാള്‍ കൊക്കയില്‍ വീണത്.
വാഗമണ്‍ സന്ദര്‍ശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്. തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാര്‍-വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ ഇവര്‍ വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നു മണിയോടെ തോബിയാസിന്റെ മൃതേദേഹം പുറത്തെത്തിച്ചു. തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.