'ചങ്കാണ് ചെങ്കൊടി'; മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടി വീണ്ടും എംപ്ലോയീസ് അസോസിയേഷന്‍

Update: 2025-10-14 09:48 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ വീണ്ടും സ്വാഗതഗാനവുമായി എംപ്ലോയീസ് അസോസിയേഷന്‍. സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യാന്‍ ഗാനമാലപിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മുഖ്യമന്ത്രി.

ചങ്കാണ് ചെങ്കൊടി എന്ന വരികളോടെയുള്ള ഗാനമാണ് ഇക്കുറി ആലപിച്ചത്. മുമ്പ് മുഖ്യമന്ത്രിയെ വാഴ്ത്തിപ്പാടിയ ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനന്‍ തന്നെയാണ് ഈ പാട്ടിനും വരികളെഴുതിയിരിക്കുന്നത്.

മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് ഏറെ വിവാദമായിരുന്നു.സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയെ പുകഴ്ത്തി സ്വാഗതഗാനം ആലപിച്ചിരുന്നു.

Tags: