ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത;എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Update: 2022-08-30 05:19 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാളെ ലക്ഷദ്വീപില്‍ ഉള്‍പ്പെടെ കനത്ത മഴക്കു സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. മറ്റന്നാള്‍ മലപ്പുറം, വയനാട് ജില്ലകളില്‍ ഒഴികെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.



Tags:    

Similar News