അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്രം

Update: 2025-11-18 05:25 GMT

ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 26 ശതമാനമാണ് നിരക്കില്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോപ്പികളുള്ള പത്രങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യം നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നത് സ്‌ക്വയര്‍ സെന്റീമീറ്ററിന് 47.40 രൂപയാണ്. ഇത് ഇനി 59.68 ആവും.

പ്രധാന്യമുള്ള പേജുകളില്‍ നല്‍കുന്ന കളര്‍ പരസ്യങ്ങള്‍ക്ക് പ്രീമിയം നിരക്ക് ഇടാക്കുക എന്ന ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു. അച്ചടി മാധ്യമങ്ങളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കുള്ള നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഒന്‍പതാം നിരക്ക് നിര്‍ണയ സമിതിയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

Tags: