സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ്

Update: 2025-06-22 07:34 GMT

കൊച്ചി: സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 'നിയമപരമായി മുന്നോട്ട് പോകാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷ സമരം ആവശ്യമാണെങ്കില്‍ അങ്ങനെ മുന്നോട്ട് പോകും. എന്ത് നിയമത്തിന്റെ പേരിലാണ് നടപടിയെന്ന് അറിയണം. സിനിമയിലെ കേന്ദ്രകഥാപാത്രമായ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ട് സംസാരിച്ചു. എന്നിട്ടും പ്രതികരണമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുംബൈ ഓഫീസാണ് ഒപ്പിടാതെ നില്‍ക്കുന്നത്'-ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.