സമാധാന കരാറാവാതെ ചർച്ച അവസാനിച്ചു; റഷ്യയുമായുള്ള ചർച്ചയിൽ ധാരണയിലെത്തിയ കാര്യങ്ങൾ വിശദമാക്കാതെ ട്രംപ്
അലാസ്‌ക: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുളള കൂടിക്കാഴ്ച സമാധാന കരാറാവാതെ അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിലാണ് വെടി നിർത്തലിൽ കരാറാവാതെ വന്നത്. തുടർ നടപടികൾ നാറ്റോ രാജ്യങ്ങളുമായി നടക്കുന്ന ചർച്ചയ്ക്കു ശേഷമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
അതേ സമയം സമാധാന കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുമെന്നും , കാര്യങ്ങൾ വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്ന് പുടിൻ വ്യക്തമാക്കി. എന്നാൽ ചില കാര്യങ്ങളിൽ റഷ്യയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞ ട്രംപ്, അത് ഏത് കാര്യങ്ങളിലൊക്കെയാണെന്ന് വ്യക്തമാക്കിയില്ല.