ആദിവാസ് യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം: അന്വേഷണം സിബിഐയ്ക്ക്

Update: 2025-06-19 15:29 GMT

കൊച്ചി: വയനാട് കല്‍പ്പറ്റയില്‍ ആദിവാസി യുവാവ് ഗോകുല്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് വിട്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഗോകുലിന്റെ കുടുംബത്തിന്റെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.

കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ ഗോകുലിനൊപ്പം കണ്ടെത്തിയ സംഭവത്തിലായിരുന്നു ഏപ്രില്‍ രണ്ടിന് ഗോകുലിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.