ചെന്നൈ: തമിഴ്‌നാട് കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌യ്ക്ക് സിബിഐ സമന്‍സ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അടുത്ത പൊതുയോഗങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സിബിഐ സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തെ ടിവികെയുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നായിരുന്നു ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.