ആറുവരിപ്പാതയില്‍ പോത്തിന്‍കൂട്ടം കയറി; ഗതാഗതം തടസ്സപ്പെട്ടു

Update: 2025-11-22 14:35 GMT

കാസര്‍കോട്: ആറുവരി ദേശീയപാതയില്‍ പോത്തിന്‍കൂട്ടം കയറി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഫ്‌ലൈ ഓവറിലേക്കാണ് പോത്തിന്‍കൂട്ടം കയറിയത്. വാഹനങ്ങള്‍ ചീറിപ്പായുന്ന പാതയില്‍ ഇതേത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. പിന്നീട് ഹൈവേ പട്രോളിങ് യൂണിറ്റും അഗ്‌നിരക്ഷാസേനയും എത്തിയാണ് പോത്തുകളെ പുറത്തിറക്കാന്‍ ശ്രമം നടത്തിയതും ഗതാഗതം നിയന്ത്രിച്ചതും. അടുക്കത്ത്ബയല്‍ ഭാഗത്തെ എന്‍ട്രി പോയന്റിലൂടെയാണ് 10 പോത്തുകളടങ്ങിയ കൂട്ടം ആറുവരിപ്പാതയിലേക്കു കയറിയത്. ഏറെ ദൂരം മുന്നോട്ടു പോയതോടെ പുറത്തിറങ്ങാനുള്ള മാര്‍ഗമില്ലാതെയായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിലോമീറ്ററുകള്‍ അപ്പുറത്തുള്ള എന്‍ട്രി പോയിന്റിലൂടെ പോത്തുകളെ പുറത്തിറക്കിയത്.