പന്തീരാങ്കാവ്: കോഴിക്കോട് ഒളവണ്ണയില്‍ പൂച്ചയെ ക്രൂരമായി കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഒളവണ്ണ കയറ്റിയില്‍ തറയില്‍ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ സംഭവം കണ്ടത്.
സംഭവത്തില്‍ വീട്ടുകാര്‍ നല്ലളം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പോലിസ് അന്വേഷണം ആരംഭിച്ചു.