കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; വ്യവസായി അനീഷ് ബാബു ഇഡി കസ്റ്റഡിയില്‍

Update: 2026-01-14 14:25 GMT

കൊച്ചി: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസില്‍ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ഹോട്ടലില്‍ നിന്നാണ് ഇന്ന് ഉച്ചയോടെ കൊച്ചി യൂണിറ്റിലെ ഇഡി സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ടാന്‍സാനിയയില്‍ നിന്ന് കശുവണ്ടി ഉറക്കിയതില്‍ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യലിനായി 10 തവണ നോട്ടീസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇഡി ഹരജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ന് കസ്റ്റഡിയിലെടുത്ത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ രണ്ടുകോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ അനീഷ് ബാബു നില്‍കിയ പരാതിയില്‍ ഒരു ഏജന്റിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു.